---
title: "വ്ലോഗർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ചു; അപകടം കണ്ണൂർ നടാലിൽ"
english_title: "Kannur Vlogger Sivathil Anoop Dies Bike Car Accident Nattal Mahe Festival Vlog"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387330/kannur-vlogger-sivathil-anoop-dies-vehicle-accident-nattal-national-highway`"
published_at: "2026-10-16T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1bece55d65_1000348222.jpg"
keywords: ["Kannur", "Dead", "Vloger"]
---

# വ്ലോഗർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ചു; അപകടം കണ്ണൂർ നടാലിൽ

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ സ്വദേശിയായ വ്ലോഗർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ചു. ദേശീയപാത നടാലിൽ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ, അനൂപും സുഹൃത്ത് ഷമീറും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

## Article Content

**കണ്ണൂർ**: കണ്ണൂർ സ്വദേശിയായ വ്ലോഗർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ചു. ദേശീയപാത നടാലിൽ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ, അനൂപും സുഹൃത്ത് ഷമീറും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

മാഹി പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ സുഹൃത്തുമൊത്ത് പോകുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവരും സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനൂപിന്റെ മരണം സംഭവിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ സുഹൃത്ത് ഷമീർ ആശുപത്രിയിൽ ചികിത്സയിലാണ്. പൊതുപ്രശ്നങ്ങൾ സോഷ്യൽമീഡിയയിലൂടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയും കണ്ണൂരിലെ വിവിധ പരിപാടികളെക്കുറിച്ച് വ്ലോഗുകൾ ചെയ്തുമാണ് അനൂപ് ശ്രദ്ധേയനായത്. ഫേസ്ബുക്കിലും യൂട്യൂബിലും സജീവമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387330/kannur-vlogger-sivathil-anoop-dies-vehicle-accident-nattal-national-highway`)